രാജ്യത്തെ യെല്ലോ അലേർട്ട് ലെവൽ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്ന് ടാസ്ക് ഫോഴ്സ്

മനാമ: കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് പുറപ്പെടുവിച്ച യെല്ലോ അലേർട്ട് ലെവൽ മുൻകരുതൽ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാൻ ആഹ്വാനം. ഇന്നലെ മുതലാണ് രാജ്യം ഗ്രീൻ ലെവലിൽ നിന്നും യെല്ലോ ലെവൽ നിയന്ത്രണങ്ങളിലേക്ക് മാറിയത്. സാ​മൂ​ഹി​ക അ​ക​ലം, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്​​ക ധ​രി​ക്ക​ൽ എ​ന്നി​വ പാ​ലി​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. വൈ​റ​സിൻറെ ഡെ​ൽ​റ്റ വ​ക​ഭേ​ദം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി. 40 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള 80 ശ​ത​മാ​നം പേ​ർ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ്​ ല​ഭി​ക്കു​ന്ന​തു​വ​രെ ചു​വ​പ്പ്, ഓ​റ​ഞ്ച്, മ​ഞ്ഞ അ​ല​ർ​ട്ട് ലെ​വ​ലു​ക​ൾ മാ​ത്ര​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക.

യെല്ലോ അലേർട്ടിൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണങ്ങൾ ഇവയാണ്:

കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസമായവർക്കും രോഗമുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗത്തിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസ്സിൽ താഴെയുള്ളവർക്കും മാത്രം പ്രവേശനമുള്ളവ:

1. മാളുകൾ
2. റസ്റ്റോറന്റുകൾ, കഫേകൾ (ഇൻഡോർ, ഔട്ഡോർ സേവനങ്ങൾ)
3. സ്പോർട്സ് സെന്ററുകൾ, ജിംനേഷ്യം
4. നീന്തൽക്കുളങ്ങൾ
5. അമ്യൂസ്മെന്റ് പാർക്ക്‌
6. ഇവന്റുകൾ, കോൺഫറൻസുകൾ
7. കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം
8. ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ
9. സിനിമ (50 ശതമാനം മാത്രം പ്രവേശനം)

വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്കും സ​ർ​ക്കാ​ർ സെൻറ​റു​ക​ൾ, ഷോ​പ്പി​ങ്​ മാ​ളു​ക​ൾ​ക്കു​ പു​റ​ത്തു​ള്ള ഷോ​പ്പു​ക​ൾ, ഔ​ട്ട്​​ഡോ​ർ റ​സ്​​റ്റാ​റ​ൻ​റ്, ക​ഫേ, ഔ​ട്ട്​​ഡോ​ർ സ്​​പോ​ർ​ട്​ സെൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാം. വീ​ടു​ക​ളി​ൽ സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളി​ലും (പ​ര​മാ​വ​ധി 30 പേ​ർ) പങ്കെ​ടു​ക്കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ നേ​രി​ട്ട്​ ഹാ​ജ​രാ​വു​ക​യും ചെ​യ്യാം.