മനാമ: എഴുപത്തി അഞ്ചാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെ രക്ഷകർത്തൃത്വത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം നടത്തുന്ന ചിത്ര രചന മത്സരത്തിന് തുടക്കമായി. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി പ്രസിഡൻറ് ജവാദ് പാഷയുടെ അധ്യക്ഷതയിൽ നടന്ന വെബിനാർ എംബസി തേർഡ് സെക്രട്ടറി ഇഹ്‌ജാസ് അസ്‌ലം കോമ്പറ്റിഷൻ പ്രോഗ്രാം പോസ്റ്റർ പ്രകാശനം ചെയ്തു ഉത്ഘാടനം നിർവഹിച്ചു.
സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് തലങ്ങളിൽ (4 വയസ്സ് മുതൽ 18 വയസ്സ് വരെ) ഓഗസ്റ് ഒന്നിന് തുടങ്ങുന്ന മത്സരത്തിൽ ചിത്രങ്ങൾ ഇമെയിൽ ചെയ്യാൻ ഉള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്. മത്സര വിജയികളെ ഓഗസ്റ് 18ന് പ്രഖ്യാപിക്കും.
ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ, ഐ സി ആർ എഫ് ചെയർമാൻ അരുൾദാസ് തോമസ് എന്നിവർ ആശംസകൾ നേർന്നു. ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി യുസുഫ് അലി സ്വാഗതവും വൈസ് പ്രസിഡന്റ് റഷീദ് സെയ്ദ് നന്ദിയും പറഞ്ഞു.
രെജിസ്ട്രേഷൻ ചെയേണ്ട ലിങ്ക് : (https://shortest.link/xNb)
കൂടുതൽ വിവരങ്ങൾക്ക് 33202833, 36185650, 34346583.
ഇമെയിൽ ഐഡി: isfbahrain@gmail.com