ദാന മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നവീകരിച്ച ഫാഷൻ വിഭാഗം പ്രവർത്തനമാരംഭിച്ചു

മനാമ: ദാന മാൾ ലുലു ഹൈപ്പർമാർക്കറ്റിലെ മെസാനിൻ ഫ്ലോറിൽ നവീകരിച്ച ഫാഷൻ വിഭാഗം പ്രവർത്തനമാരംഭിച്ചു. സ്​ത്രീകളുടെയും പെൺകുട്ടികളുടെ ഫാഷൻ വസ്​ത്രങ്ങളും പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ഏറ്റവും പുതിയ വേനൽക്കാല വസ്​ത്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്​.

ഒരു കുടുംബത്തിന്​ ആവശ്യമായ വസ്​ത്രങ്ങൾ എല്ലാം ഒരു സ്​ഥലത്തുനിന്ന്​ വാങ്ങാൻ കഴിയും എന്ന സവിശേഷതയോടെയാണ്​ പുതിയ ഫാഷൻ വിഭാഗം അവതരിപ്പിച്ചിരിക്കുന്നത്​. ആഭരണങ്ങൾ, സ്​ത്രീകളുടെ ഹാൻഡ്ബാഗുകൾ, പേഴ്​സുകൾ എന്നിവയും ലഭ്യമാണ്​. കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ വിപുലമായ ശേഖരവുമുണ്ട്​. മികച്ച എക്‌സ്‌ക്ലുസീവ് ഓഫറുകളും ‘ബൈ 2 ഗെറ്റ് 2’ ഡീലുകളും ഉപഭോക്​താക്കളെ കാത്തിരിക്കുന്നുണ്ടെന്ന്​ മാനേജ്​മെൻറ്​ അറിയിച്ചു.