ലഹരി പദാർത്ഥമായ ക്രിസ്റ്റൽ മെത്ത് വിൽക്കാൻ ശ്രമിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി

മനാമ: വലിയ അളവിൽ ക്രിസ്റ്റൽ മെത്ത് വിൽക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പേരെ കോടതിയിൽ ഹാജരാക്കി. അനധികൃതമായി ലഹരി വിൽക്കുന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ബംഗ്ലാദേശികളായ, 32 വയസ്സുള്ള രണ്ട് പേരെയും 33 വയസ്സുള്ള ഒരാളെയുമാണു് പോലീസ് അറസ്റ്റ് ചെയ്തത്. 33 കാരനായ പ്രതി ജൂണിൽ സിത്രയിലെ ഒരു രഹസ്യ ഏജന്റിന് 1,500 ദിനാറിന്റെ ഷാബു വിൽക്കാൻ ശ്രമിച്ചതായി സമ്മതിച്ചിട്ടുണ്ട്.