bahrainvartha-official-logo
Search
Close this search box.

ഗൾഫ് എയർ @ 70 ; ശ്രദ്ധേയമായ ചരിത്രം പ്രതിപാദിക്കുന്ന ഡോക്യുമെന്ററി കാണാം

New Project - 2021-08-06T162526.175

മ​നാ​മ: 70​ വ​ർ​ഷം പിന്നിട്ട ബ​ഹ്‌​റൈ​നി​ലെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഗ​ൾ​ഫ് എ​യ​റി​നെ​ക്കു​റി​ച്ച്​ ഡോ​ക്യു​മെൻറ​റി പു​റ​ത്തി​റ​ക്കി. ഗ​ൾ​ഫ്​ എ​യ​റിൻറെ ച​രി​ത്ര​വും ക​ഴി​ഞ്ഞ 70 വ​ർ​ഷ​ത്തെ മേ​ഖ​ല​യി​ലെ വ്യോ​മ​യാ​ന ച​രി​ത്ര​വു​മാ​ണ്​ ഡോ​ക്യു​മെൻറ​റി​യി​ൽ പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​ത്. 1950ൽ ​ഗ​ൾ​ഫ് എ​യ​ർ സ്ഥാ​പി​ത​മാ​യ​ത്​ മു​ത​ലു​ള്ള പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളാണ് 20 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഡോ​ക്യു​മെൻറ​റി​യുടെ ആകർഷണം. ഗ​ൾ​ഫ്​ എ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ച്ച ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഡോക്യുമെന്ററി കാണാൻ:

വ്യ​വ​സാ​യ, വാ​ണി​ജ്യ, ടൂ​റി​സം മ​ന്ത്രി​യും ഗ​ൾ​ഫ് എ​യ​ർ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ സാ​യി​ദ് ആ​ർ. അ​ൽ​സ​യാ​നി, ഗ​ൾ​ഫ് എ​യ​ർ ആ​ക്​​ടി​ങ്​ ചീ​ഫ് എ​ക്​​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ വ​ലീ​ദ് അ​ബ്​​ദു​ൽ ഹ​മീ​ദ് അ​ൽ അ​ലാ​വി, ഗ​ൾ​ഫ് എ​യ​റി​ലെ ആ​ദ്യ ബ​ഹ്​​റൈ​നി പൈ​ല​റ്റ്​ ശൈ​ഖ്​ റാ​ഷി​ദ് ബി​ൻ ഹ​സ​ൻ ആ​ൽ ഖ​ലീ​ഫ​യു​ടെ ഭാ​ര്യ ശൈ​ഖ ഹി​ന്ദ് ബി​ൻ​ത് സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ, ഇ​ന്ത്യ​യി​ലെ ബ​ഹ്‌​റൈ​ൻ അം​ബാ​സ​ഡ​റും ഗ​ൾ​ഫ് എ​യ​റിൻറെ ആ​ദ്യ ബ​ഹ്‌​റൈ​ൻ ക്യാ​പ്റ്റ​നു​മാ​യ അ​ബ്​​ദു​ൽ റ​ഹ്മാ​ൻ അ​ൽ​ഗൗ​ദ്​ എ​ന്നി​വ​രു​ടെ അ​ഭി​മു​ഖ​വും ന​ട​ത്തി​യി​ട്ടു​ണ്ട്.

ഗ​ൾ​ഫ് എ​യ​റിൻറെ യൂ​ട്യൂ​ബ് ചാ​ന​ലി​ലും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ഡോ​ക്യു​മെൻറ​റി ല​ഭ്യ​മാ​ണ്. ഒപ്പം തന്നെ ഗ​ൾ​ഫ് എ​യ​ർ ഫ്ലൈ​റ്റു​ക​ളി​ലും ബ​ഹ്​​റൈ​ൻ ടെ​ലി​വി​ഷ​നി​ലും ഡോക്യുമെന്ററി പ്രദർശിപ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!