bahrainvartha-official-logo
Search
Close this search box.

ഐവൈസിസി ബഹ്‌റൈൻ എട്ടാമത് യൂത്ത്‌ഫെസ്റ്റ് സെപ്റ്റംബര്‍ അവസാനവാരം

iycc-bahrain

മനാമ: ബഹ്‌റൈന്‍ ഐവൈസിസി എട്ടാമത് യൂത്ത്‌ഫെസ്റ്റ് സെപ്റ്റംബര്‍ അവസാനവാരം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചു ഓണ്‍ലൈന്‍ വഴിയാണ് യൂത്ത് ഫെസ്റ്റ് നടത്തുക. നടത്തിപ്പിനായി വിവിധ കമ്മറ്റികളെയും തിരെഞ്ഞെടുത്തു.

51 അംഗ കമ്മറ്റിയുടെ മേല്‍നോട്ടത്തിലാണ് യൂത്ത് ഫെസ്റ്റ് നടക്കുക. ബഹ്‌റൈനിലെ ഒന്‍പത് ഏരിയകളില്‍ ആയി പ്രവര്‍ത്തിക്കുന്ന ഐ വൈ സി സി, യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി വിവിധ കലാസാംസ്‌കാരിക പരിപാടി, നാട്ടില്‍ നിന്നും ഉന്നത കോണ്‍ഗ്രസ്സ് നേതാക്കളെ പങ്കെടുപ്പിച്ചുള്ള സമ്മേളനം തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ജനറല്‍ കണ്‍വീനര്‍ ഹരി ഭാസ്‌കര്‍, ഫിനാന്‍സ് കണ്‍വീനര്‍ ഫാസില്‍ വട്ടോളി, ആര്‍ട്‌സ് വിങ് കണ്‍വീനര്‍ വിനോദ് ആറ്റിങ്ങല്‍, മാഗസിന്‍ എഡിറ്റര്‍ ബെന്‍സി ബനിയുഡ് എന്നിവരെയും തിരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!