bahrainvartha-official-logo
Search
Close this search box.

ആരോഗ്യ കേന്ദ്രങ്ങളിൽ കുട്ടികൾക്കുള്ള പ്രതിരോധ വാക്‌സിനുകളുടെ ലഭ്യത ഉറപ്പു വരുത്തിയാതായി ആരോഗ്യ മന്ത്രാലയം

New Project - 2021-08-08T162030.887

മനാമ: വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പതിവായി നൽകുന്ന പ്രതിരോധ കുത്തിവയ്പ് മരുന്നുകൾ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ഇറക്കുമതി ചെയ്ത ഹെക്സാവാലന്റ്, മീസിൽസ്- റൂബെല്ല, ഡിഫ്തീരിയ വാക്‌സിനുകളാണ് ആരോഗ്യ മന്ത്രാലയം വിവധ ആരോഗ്യകേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്‌തത്. കുട്ടികൾക്ക് കൃത്യ സമയങ്ങളിൽ തന്നെ അതത് കേന്ദ്രങ്ങളിൽ വന്ന് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാൻ രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.

എല്ലാ ഹെൽത്ത് സെന്ററുകളിലും സർക്കാർ ആശുപത്രികളിലും കോൾഡ് ചെയിനിന്റെ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വാക്‌സിനുകൾ വിതരണം ചെയ്‌തതെന്ന് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മറിയം അൽ ഹജേരി പറഞ്ഞു. ഹെക്‌സാവാലന്റ് വാക്സിൻ രണ്ട് മുതൽ നാലുമാസം വരെ പ്രായമുള്ള കുട്ടികൾക്കാണ് നൽകുന്നത്. 12 മുതൽ 18 മാസം വരെയുള്ള കുട്ടികൾക്ക് മീസിൽസ്- റൂബെല്ല വാക്‌സിൻ സ്വീകരിക്കാം. 12 മാസം മുതൽ 3 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നൽകുന്ന ഡിഫ്തീരിയ വാക്‌സിനും വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ചവയിൽ ഉൾപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!