മനാമ: പത്മഭൂഷൺ മോഹൻലാൽ അഭിനയിച്ച പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ ചിത്രത്തെ വമ്പൻ വരവേൽപ്പ് നൽകി സ്വീകരിക്കാൻ ബഹ്‌റൈൻ ആരാധകർ ഒരുങ്ങി. ലോകമെമ്പാടുമുള്ള 3079 ഓളം തീയറ്ററിൽ ആണ് നാളെ ലൂസിഫർ റിലീസ് ചെയ്യുന്നത്. ബഹ്‌റൈൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു മലയാള സിനിമ 7 തീയേറ്ററിലെ 11 സ്‌ക്രീനിലായി 54 ഷോകളാണ് കളിക്കുന്നത്. കൂടാതെ അൽ ഹംറ തീയറ്ററിൽ പുലിമുരുകന് ശേഷം വീണ്ടും അതിരാവിലെ 3 മണിക്കും ഷോ ഉണ്ടായിരിക്കുന്നതാണ്.
ബഹ്‌റൈൻ ലാൽ കെയെർസ്ന്റെ നേതൃത്വത്തിൽ ജൂഫെയർ മാളിലെ മുക്തസിനിമാസ്സിൽ വച്ച് നാളെ വൈകിട്ട് 9 മണിക്ക് ഫാൻസ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. ഫ്ലാഷ് മോബും, നാസിക് ഡോളും മറ്റും അടങ്ങുന്ന ആഘോഷപരിപാടികളാണ് ലൂസിഫറെ വരവേൽക്കാൻ വേണ്ടി ഒരുക്കിയിരിക്കുന്നത് എന്ന് ബഹ്‌റൈൻ ലാൽ കെയെർസ് ഭാരവാഹികൾ ആയ ജഗത് കൃഷ്ണകുമാർ, എഫ്.എം. ഫൈസൽ എന്നിവർ അറിയിച്ചു.
ട്രെയ്ലർ കാണാം: