bahrainvartha-official-logo
Search
Close this search box.

അശൂറാ ദിനങ്ങളിൽ പാലിക്കേണ്ട മുൻകരുതൽ നടപടികൾ ചർച്ച ചെയ്‌ത്‌ ജാഫറി എൻഡോവ്‌മെന്റ്സ് ഡയറക്ടറേറ്റ്

New Project - 2021-08-10T015503.619

മനാമ: അശൂറാ സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്ക നടപടികൾ ചർച്ച ചെയ്യുന്നതിനായി ജാഫറി എൻഡോവ്‌മെന്റ്സ് ഡയറക്ടറേറ്റ് വീഡിയോ കോൺഫറൻസ് വഴി കമ്മ്യൂണിറ്റി സെന്ററുകളുടെയും ഹുസൈന്യാസുകളുടെയും വാർഷിക യോഗം നടത്തി.

കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും മതപരമായ ആചാരങ്ങൾക്ക് പ്രാധാന്യം നൽകുകയും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് അശൂറാ ദിനങ്ങൾ ആചരിക്കനും അനുമതി നൽകിയ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെയും പ്രധാനമന്ത്രി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും നിർദേശങ്ങളെ ജാഫറി എൻഡോവ്‌മെന്റ്സ് ഡയറക്ടറേറ്റ് ചെയർമാൻ യൂസഫ് ബിൻ സാലിഹ് അൽ സാലിഹ് പ്രശംസിച്ചു.

സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് പ്രസിഡന്റും കോവിഡ്നെ നേരിടുന്നതിനുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സ് മേധാവിയുമായ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ-ഖലീഫ വിദൂര സെഷനിൽ പങ്കെടുത്തു. ഗവർണർമാർ, ടാസ്ക്ഫോഴ്സ് അംഗങ്ങൾ, മുനിസിപ്പാലിറ്റികൾ ജനറൽ ഡയറക്ടർമാർ തുടങ്ങിയവർക്കൊപ്പം 250 ഓളം പേർ യോഗത്തിൽ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!