മനാമ: ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന്റെ ആന്റി നാർക്കോട്ടിക് ഉദ്യോഗസ്‌ഥർ തിങ്കളാഴ്ച വിവിധ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ 29നും 36നും ഇടയിൽ പ്രായത്തിലുള്ള ഏഴ് അറബ് വംശജരെ അറസ്റ്റ് ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ ഇനത്തിൽപെട്ട മയക്കുമരുന്നുകളും പണവും പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപെട്ട് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ പബ്ലിക്ക് പ്രോസിക്യൂഷന് മുൻപിൽ ഹാജരാക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുന്നതായി മന്ത്രാലയം അറിയിച്ചു.