മനാമ: യൂത്ത് കോൺഗ്രസ് ജന്മദിന ആഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും IYCC ഗുദൈബിയ ഏരിയ നേതൃത്വത്തിൽ സംഘടിപ്പിച്ചു, വേർച്വൽ ആയി നടന്ന പരിപാടിയിൽ ജിതിൻ പരിയാരം അധ്യക്ഷൻ ആയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ആബിദ് അലി ഉദ്ഘാടനം ചെയ്തു.
ബ്രിട്ടീഷ് സാമ്രാജ്യത്തത്തോട് നടത്തിയ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ഇന്ന് ഇന്ത്യ ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ നടത്തുവാൻ സമയമായി എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളെ തമ്മിൽ അടിപ്പിച്ചു വർഗീയ ചേരിതിരിവ് ഉണ്ടാക്കി തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ ബിജെപി സര്ക്കാര് ശ്രമിക്കുകയാണ്. രാജ്യത്തെ ഒന്നിച്ചു നിർത്തുവാൻ കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താൻ ഓരോ മതേതര വിശ്വാസികളും തയാർ ആകണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ വൈ സി സി പ്രസിഡൻ്റ് അനസ് റഹിം മുഖ്യ പ്രഭാഷണം നടത്തി. ആക്ടിംഗ് സെക്രട്ടറി സന്തോഷ് സാനി, ട്രഷറർ നിതീഷ് ചന്ദ്രൻ, കെ എം സി സി ഹുറ ഏരിയ സെക്രട്ടറി ആഷിക്ക്, ഐ വൈ സി സി നേതാക്കൾ ആയ സന്ദീപ് ശശീന്ദ്രൻ, ഫാസിൽ വട്ടോളി, റിച്ചി കളത്തൂരത്ത്, വിനോദ് ആറ്റിങ്ങൽ, രഞ്ജിത്ത് പേരാമ്പ്ര, ഷഫീക്ക് കൊല്ലം, ജമീൽ കണ്ണൂർ, കിഷോർ ചെമ്പിലോ്ട് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻ്റ് അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു.