ബഹ്റൈനിൽ ഇന്നലെ 15452 പേരിൽ നടത്തിയ പരിശോധനയിൽ 139 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 100 പേർക്ക് രോഗമുക്തി

IMG_20210813_043938_128_edit_184646122304115

മനാമ: ബഹ്റൈനിൽ 161 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ആഗസ്ത് 12ന് 24 മണിക്കൂറിനിടെ 15451 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 47 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 68 പേർക്ക് സമ്പർക്കങ്ങളിലൂടെയും 24 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1116 ആയി. ചികിത്സയിലുള്ളവരിൽ 5 പേരുടെ ആരോഗ്യനില ഗുരുതരമാണ്. 0.9% മാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

അതേസമയം 100 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 268,090 ആയി ഉയർന്നു. ഇന്നലെ മരണങ്ങളൊന്നും സംഭവിക്കാത്തത് ആശ്വാസവാർത്തയായി. രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1384 ആയി തുടരുകയാണ്. ആകെ 56,31,541 പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 11,23,384 പേർ ഇതുവരെ ഓരോ ഡോസും 10,68,514 പേർ രണ്ട് ഡോസും 215,699 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!