മനാമ: സൗദി അറേബ്യയിലെ ഖമീസ് മുഷൈത് നഗരത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഹൂത്തി മിലിഷ്യ വിക്ഷേപിച്ചതിൽ ബഹ്റൈൻ അപലപിച്ചു. ഹൂതികളുടെ തുടർച്ചയായ തീവ്രവാദ പ്രവർത്തനങ്ങൾ സാധാരണക്കാരായ സൗദിയിലെ ജനങ്ങളുടെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണിയാകുന്നുവെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.