മനാമ: രണ്ട് വ്യത്യസ്ത കേസുകളിൽ പ്രതികളായ ഏഷ്യൻ സ്ത്രീകളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗും ജനറൽ മോറൽസ് പ്രൊട്ടക്ഷൻ പോലീസുമാണ് പ്രതികളെ പിടികൂടിയത്. ആദ്യ കേസിൽ ഒരു ഏഷ്യൻ സ്ത്രീയെ പൂട്ടിയിട്ട് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു.നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ 14 ഏഷ്യൻ സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്‌തതായി മന്ത്രാലയം അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നിയമ നടപടികൾ സ്വീകരിച്ചു.