ശ്രാവണം 2021; ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങൾക്ക് ആഗസ്ത് 20 വെള്ളിയാഴ്ച തിരി തെളിയും

New Project - 2021-08-16T125331.565

മനാമ: ബഹ്‌റൈനിലെ പ്രവാസി സംഘടനകളുടെ ആഘോഷ പരിപാടികളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ആഘോഷമായിരുന്നു ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷം. കോവിഡ് മഹാമാരിയുടെ വരവോടെ ഓൺലൈൻ പ്ലാറ്റഫോമിലേക്കൊതുങ്ങിയെങ്കിലും ഓണം എന്ന മലയാളിയുടെ വികാരത്തിനു തെല്ലും ശോഭ ചോരാതെ ആഘോഷിക്കാൻ ബഹ്‌റൈൻ കേരളീയ സാമാജം ഒരുങ്ങിയതായി പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു.

ആഗസ്ത് 20, വെള്ളിയാഴ്ച തിരിതെളിയുന്ന ആഘോഷ പരിപാടികൾ 8 ദിവസ്സം നീണ്ടു നിൽക്കും. ആഘോഷ പരിപാടികൾ സൂം വഴിയും സമാജത്തിന്റെ ഫേസ്ബുക്ക് പേജ് വഴിയും തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും. മലയാളത്തിന്റെ വാനമ്പാടി ചിത്രയുടെ നേതൃത്വത്തിലുള്ള സംഗീത നിശ, പ്രമുഖ അവതാരകൻ രാജ് കലേഷ്, ചിത്ര പൈ, മജീഷ്യൻ മൂർത്തി, ഏരിയൽ പെർഫോർമർ കിഷോർ എന്നിവർ നേതൃത്വം നൽകുന്ന ലൈവ് ഇന്ററാക്ടിവ് ഷോ, ഓണപ്പാട്ടുകൾ, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, പായസം മതസരങ്ങൾ, അംഗങ്ങൾക്കുള്ള ക്രിക്കറ്റ് ടൂർണമെന്റ്, മറ്റു കലാപരിപാടികൾ, പായസ വിതരണം എന്നിവ ഉൾക്കൊള്ളുന്നതാണ് ആഘോഷ പരിപാടികൾ.

ആഗസ്ത് 20, വെള്ളി – കൊടിയേറ്റ്, ഓണപ്പാട്ട്, മറ്റു കലാ പരിപാടികൾ.
ആഗസ്ത് 21, ശനി – ഓണം സ്പെഷ്യൽ പ്രോഗ്രാം
ആഗസ്ത് 22, ഞായർ – ടിക് ടിക് മത്സരം, ഓണപ്പുടവ മത്സരം
ആഗസ്ത് 23, തിങ്കൾ – ബി.കെ.എസ്. നാദബ്രഹ്മത്തിന്റെ ആഭിമുഖ്യത്തിൽ സംഗീത നിശ
ആഗസ്ത് 24, ചൊവ്വ – ആരവം നാടൻ പാട്ടു സംഘത്തിന്റെ നാടൻ പാട്ടുകൾ
ആഗസ്ത് 25, ബുധൻ – തിരുവാതിര മത്സരം, സിനിമാറ്റിക് ഡാൻസ് മത്സരം
ആഗസ്ത് 26, വ്യാഴം – ഓണം പ്രത്യേക പരിപാടി, അവതരണം: പ്രമുഖ ടിവി അവതാരകൻ, രാജ്‌കലേഷും സംഘവും
ആഗസ്ത് 27, വെള്ളി രാവിലെ 10 മണിമുതൽ – പായസ വിതരണം (മുൻകൂട്ടി ബുക്ക് ചെയ്ത സമാജം അംഗങ്ങൾക്ക് മാത്രം)
ആഗസ്ത് 27, വെള്ളി വൈകീട്ട് – ‘ഗ്രഹാതുരതയുടെ ഓണം’, മലയാളത്തിന്റെ വാനമ്പാടി ചിത്രയുടെ കൂടെ ലൈവ് സംഗീത നിശ

മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരും കൂടുതൽ വ്യവരങ്ങൾ അറിയാൻ താത്പര്യമുള്ളവർക്കും ശ്രാവണം 2021 കൺവീനർ ദിലീഷ്‌ കുമാറുമായി (39720030) ബന്ധപ്പെടാവുന്നതാണ്. പരിപാടികളുടെ കൂടുതൽ വിവരങ്ങളും, ഓൺലൈൻ ലിങ്കുകളും, മത്സരങ്ങളുടെ നിയമാവലിയും വരും ദിവസ്സങ്ങളിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ ലഭ്യമാകും എന്നും ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!