bahrainvartha-official-logo
Search
Close this search box.

ജാഗ്രത അനിവാര്യം; ബഹ്‌റൈൻ ഇന്നും നാളെയും ഓറഞ്ച് അലെർട് ലെവലിൽ

New Project - 2021-08-17T102518.299

മനാമ: ബഹ്‌റൈനിൽ അ​​ശൂ​റ അ​വ​ധി​ ദി​ന​ങ്ങ​ളാ​യ ഇന്നും നാളെയും (ഓഗസ്റ്റ് 18,19 – ബു​ധ​ൻ, വ്യാ​ഴം) ഓ​റ​ഞ്ച് അല​ർ​ട്ട് ലെ​വ​​ൽ ​നിയന്ത്രണങ്ങൾ പ്രബല്യത്തിലാകും. ഈ ദിനങ്ങളിൽ യെല്ലോ ലെവലിൽ നിന്നും ഓറഞ്ച് ലെവലിലേക്ക് മാറുമെന്ന് നേരത്തെ തന്നെ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അ​റി​യി​ച്ചിരുന്നു.

പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മെ​ങ്കി​ൽ ചി​ല തീ​യ​തി​ക​ൾ ഉ​യ​ർ​ന്ന അ​ല​ർ​ട്ട് ത​ല​ങ്ങ​ളി​ൽ നി​ശ്ച​യി​ക്കാ​മെ​ന്ന മു​ൻ പ്ര​ഖ്യാ​പ​ന​ത്തി​ന് അ​നു​സൃ​ത​മാ​യാ​ണ് തീ​രു​മാ​നം. ഓ​റ​ഞ്ച് അ​ല​ർ​ട്ട് ലെ​വ​ലി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ ജ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന്​ ആ​ഗ​സ്​​റ്റ്​ 20ന്​ ​വീ​ണ്ടും യെ​ല്ലോ ലെ​വ​ലി​ലേ​ക്ക്​ മാ​റും. 40 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​രി​ൽ 80 ശ​ത​മാ​നം പേരും ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കു​ന്ന​തു​വ​രെ ഏ​റ്റ​വും താ​ഴ്ന്ന അ​ല​ർ​ട്ട് ലെ​വ​ൽ യെ​ല്ലോ ആ​യി​രി​ക്കും.

ഓറഞ്ച്​ ലെവൽ:

വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമുള്ള ഇളവുകൾ:

1. വീടുകളിൽ ആറ്​ പേരെ മാത്രം പങ്കെടുപ്പിച്ച്​ ഒത്തുചേരൽ സംഘടിപ്പിക്കാം

2. വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ താൽപര്യമുള്ളവർക്ക്​ പങ്കെടുക്കാം

വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗ മുക്​തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:

1. 50 പേരെ പ​ങ്കെടുപ്പിച്ച്​ ഔട്ട്​ഡോർ ഈവൻറുകളും 30 പേരെ പങ്കെടുപ്പിച്ച്​ ഇൻഡോർ ഈവൻറുകളും നടത്താം

2. ഔട്ട്​ഡോർ സ്​പോർട്​സ്​ സെൻറുകൾ, സ്​പോർട്​സ്​ ഹാളുകൾ

3. ഷോപ്പിങ്​ മാളുകൾ

4. ബാർബർ ഡോപ്പുകൾ, സലൂണുകൾ, സ്​പാ (മാസ്​ക്​ എടുത്തുമാറ്റേണ്ടതില്ലാത്ത സേവനങ്ങൾ മാത്രം)

5. സർക്കാർ സെൻററുകൾ

6. റസ്​റ്റോറൻറുകളിലും കഫേകളിലും ഔട്ട്​ഡോർ സേവനം 50 പേർക്ക്​, ഇൻഡോർ സേവനം 30 പേർക്ക്​

7. മാളുകൾക്ക്​ പുറത്തുള്ള ഷോപ്പുകൾ

8. ഔട്ട്​ഡോർ സിനിമ

9. ഔട്ട്​ഡോർ വിനോദ കേന്ദ്രങ്ങൾ

10. ഔട്ട്​ഡോർ സ്​പോർട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം

സർക്കാർ സ്​ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക്​ വർക്ക്​ ഫ്രം ഹോം നടപ്പാക്കും. ഓഫീസിൽ എത്തുന്ന ജീവനക്കാർക്ക്​ റാപ്പിഡ്​ ടെസ്​റ്റ്​ നിർബന്ധം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!