മനാമ: സുപ്രീം കൗൺസിൽ ഫോർ വുമൺ സെക്രട്ടറി ജനറൽ ഹലാ അൽ അൻസാരി ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയും ബഹ്റൈനിലെ ഓഫീസ് മേധാവിയുമായ ഡോ. തസ്നിം അതത്രയുമായി കൂടിക്കാഴ്ച്ച നടത്തി. സ്ത്രീകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ ബഹ്‌റൈന്റെ മുന്നേറ്റങ്ങൾ ഹലാ അൽ അൻസാരി ചൂണ്ടിക്കാട്ടി.
കൊറോണ വൈറസിനെ നേരിടാനായി രാജ്യത്തെ സ്ത്രീകൾ നടത്തുന്ന പ്രവർത്തനങ്ങളെയും അവരുടെ ശ്രമങ്ങളെയും സുപ്രീം കൗൺസിൽ ഫോർ വുമൺ സെക്രട്ടറി ഉയർത്തിക്കാട്ടി.അടുത്തിടെ ബഹ്‌റൈനിൽ ആരംഭിച്ച ഡബ്ല്യു എച്ച് ഒയുടെ ഓഫീസുമായി സഹകരണം വിപുലീകരിക്കാനുള്ള കൗൺസിലിന്റെ താൽപര്യം ഹലാ അൽ അൻസാരി ഡോ. തസ്നിം അതത്രയെ അറിയിച്ചു.
ജീവിത നിലവാരം ഉയർത്തുക, സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുക, ആരോഗ്യം, സാമൂഹിക, പാരിസ്ഥിതിക മേഖലകൾ മെച്ചപ്പെടുത്തുക തുടങ്ങിയ ദേശീയ പദ്ധതികളും ഹലാ അൽ അൻസാരി തസ്നിം അതത്രയുമായി ചർച്ച ചെയ്‌തു.