മനാമ: ബഹ്‌റൈനിൽ സെപ്റ്റംബർ 3 മുതൽ അലർട്ട് ലെവൽ ട്രാഫിക് ലൈറ്റ് സിസ്റ്റത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ അലേർട്ട് ലെവലായ ഗ്രീൻ അലർട്ട് ലെവൽ നിലവിൽ വരുമെന്ന് ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് അറിയിച്ചു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ 40 വയസ്സിനു മുകളിൽ പ്രായമുള്ള ബൂസ്റ്ററിന് അർഹരായ 75% പേരും നിലവിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായും ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ചു. ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്നതിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഗുരുതരമായ രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും രക്ഷ നേടാൻ സഹായിക്കുമെന്ന് ടാസ്ക് ഫോഴ്സ് ഓർമിപ്പിച്ചു. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യതയുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യുകയും ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയും ചെയ്യണമെന്ന് ടാസ്ക് ഫോഴ്സ് അഭ്യർഥിച്ചു.