കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രൂപീകരണ ജനറൽബോഡി യോഗം നാളെ(വെള്ളി) കേരളീയ സമാജത്തിൽ

IMG_20190328_103319

മനാമ: പ്രവാസികളുടെ ക്ഷേമവും പുരോഗതിയും ലക്‌ഷ്യം വച്ച് കൊണ്ട് നന്മനിറഞ്ഞ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ഈ വരുന്ന വെള്ളിയാഴ്ച 29.03.2019 കേരളീയ സമാജം ബാബുരാജ് ഹാളിൽ വെച്ച് നടക്കുന്ന ജനറൽബോഡി യോഗത്തിൽ രൂപീകരിക്കപ്പെടാൻ പോകുകയാണെന്ന് പ്രതിനിധികൾ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ പരിധിയിൽ വരുന്ന എല്ലാ പ്രവാസി സുഹൃത്തുക്കളെയും സാമൂഹിക സാംസ്‌കാരിക പ്രവാസി സംഘടനകളെയും ഈ ജനറൽ ബോഡിയിലേക്ക് ക്ഷണിക്കുന്നു. അതോടൊപ്പം ഓരോ സംഘടനയിലെയും 2 പ്രതിനിധികളെ കെ. പി. എഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തി 2019 -2020 കാലത്തേക്കുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി രൂപീകരിക്കുകയാണ്. വൈകുന്നേരം 5 മണിക്ക് നടക്കുന്ന ജനറൽ ബോഡിയിൽ എല്ലാവരും പങ്കെടുക്കണമെന്ന് പ്രതിനിധികൾ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!