മനാമ: സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ത്രൈമാസ കാന്പയിന്‍ അല്‍-ഫിത്വ് റ-2019 യുടെ ഉദ്ഘാടനം ഇന്ന് (വ്യാഴാഴ്ച) രാത്രി 9 മണിക്ക് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും.
ഇസ്ലാമിലെ പവിത്ര മാസങ്ങളായ റജബ്, ശഅ്ബാന്‍, റമദാന്‍ മാസങ്ങളെ ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സമസ്ത ബഹ്റൈന്‍ ത്രൈമാസ കാന്പയിന്‍ ആചരിക്കുന്നത്.
കാന്പയിന്‍ ഉദ്ഘാടനം സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നിര്‍വഹിക്കും, പ്രമുഖ വാഗ്മിയും മനശാസ്ത്രജ്ഞനും ട്രൈനറുമായ ഡോ.സാലിം ഫൈസി കൊളത്തൂര്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തും.
ഇതിനായി കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയ. ഡോ.സാലിം ഫൈസിക്ക് സമസ്ത ബഹ്റൈന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.
സമസ്ത ബഹ്റൈന്‍ ക്യാന്പയിന്‍രെ ഭാഗമായി ഇന്നു മുതല്‍ 10 ദിവസങ്ങളിലായി ബഹ്റൈനിലെ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് വ്യത്യസ്ത വിഷയങ്ങളില്‍ ഡോ.സാലിം ഫൈസി ക്ലാസെടുക്കും. കൂടാതെ മനശാസ്ത്രജ്ഞന്‍ കൂടിയായ ഉസ്താദിന്‍റെ കൗണ്‍സിലിംഗ് സേവനം വിദ്യാര്‍ത്ഥികള്‍ക്കും ഫാമിലികള്‍ക്കും ലഭ്യമാണ്. ഇതിനായി മുന്‍കൂട്ടി വിളിച്ചു ബുക്ക് ചെയ്ത് വരണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് – 00973-35107554, 33049112, 35913786.