മനാമ: അന്തർദേശീയ മാനുഷിക ശ്രമങ്ങൾക്കുള്ള ബഹ്‌റൈന്റെ പ്രതിബദ്ധതയുടെ ഭാഗമായി, അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കയിലേക്ക് ആളുകളെ ഒഴിപ്പിക്കുന്നതിനായി രാജ്യത്തെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ഈസ എയർ ബേസിൽ നിന്ന് Dulles ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ആദ്യ വിമാനം അയച്ചു.
ഇതോടെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരെ ഒഴുപ്പിക്കുന്ന ശ്രമങ്ങളുടെ ഭാഗമായി യുഎസിലെത്തുന്ന ലോകത്തിലെ ആദ്യത്തെ വാണിജ്യ കമ്പനിയായി ഗൾഫ് എയർ മാറി. മാനുഷിക ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ സുസ്ഥിരമായ ശ്രമങ്ങളുടെ ഭാഗമായാണിത്.