ഒഐസിസി എറണാകുളം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു

മനാമ: എറണാകുളം ജില്ലയിൽ നിന്നും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളായി മത്സരിക്കുന്ന സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച്ച(29.03.2019) വൈകിട്ട് 7.30 ന് കലവറ റെസ്റ്റോറന്റിൽ വെച്ചാണ് കൺവെൻഷൻ നടക്കുന്നത്.ഹൈബി ഈഡൻ – എറണാകുളം,ബെന്നി ബെഹന്നാൻ- ചാലക്കുടി എന്നിവരെ വിജയിപ്പിക്കുന്നതിന് വേണ്ടിയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന മുഴുവൻ പ്രവാസികളുടെയും നാട്ടിലുള്ള അവരുടെ ബന്ധുക്കളുടെയും പിന്തുണ യുഡിഎഫിന് അനുകൂലമാക്കുക എന്നതാണ് കൺവെൻഷനിലൂടെ ലക്ഷ്യമിടുന്നത്. എറണാകുളം ജില്ലയിൽ നിന്നും പരമാവധി പ്രവർത്തകരെ നാട്ടിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അയക്കുവാനും പദ്ധതിയിട്ടുണ്ടെന്ന് ഒഐസിസി എറണാകുളം ജില്ല പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. പ്രസ്തുത ചടങ്ങിൽ വെച്ച് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന എറണാകുളം ജില്ല വൈസ് പ്രസിഡന്റ് ഡേവിസ് ഗർവാസീസിന്‌ യാത്രയയപ്പ് നൽകും