മനാമ: കേരളത്തിന്റെ വിളവെടുപ്പ് ഉത്സവമായ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇന്ത്യൻ സമൂഹത്തെ സഹായിക്കുന്നതിനായി സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തി ബഹ്‌റൈൻ. കഴിഞ്ഞ ആഴ്ചയിൽ മാത്രം 120 ടണ്ണിലധികം പഴങ്ങളും പച്ചക്കറികളും പൂക്കളുമാണ് ഇറക്കുമതി ചെയ്തത്. കൂടാതെ, 10 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള സദ്യയ്ക്ക് 20,000 ത്തിലധികം വാഴയിലകളും എത്തിച്ചിരുന്നു. ശനിയാഴ്ച നടന്ന തിരുവോണ ആഘോഷത്തിനായി പോയ വാരം ചന്തകൾ വളരെയേറെ സജീവമായിരുന്നു.
