മനാമ: ബഹ്റൈനിലുടനീളമുള്ള വാക്സിനേഷൻ സെന്ററുകളിൽ മൂന്ന് മുതൽ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികൾക്ക് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന മൂന്ന് മുതൽ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികൾക്കും, 12-17 പ്രായത്തിലുള്ളവർക്കും സിനോഫാം വാക്സിൻ നൽകാനുള്ള മന്ത്രാലയത്തിന്റെ രജിസ്ട്രേഷന്റെ ഭാഗമായാണിത്. കുട്ടികൾക്ക് വൈറസ് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ മുൻകൈ എടുത്തതിന് മന്ത്രാലയത്തിന് രക്ഷിതാക്കൾ നന്ദി പറഞ്ഞു.