bahrainvartha-official-logo
Search
Close this search box.

കെ.പി.എഫ്-സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി

WhatsApp Image 2021-08-24 at 5.55.49 PM

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്‌റൈന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലുമായി ചേര്‍ന്ന് നടത്തുന്ന സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. ആഗസ്റ്റ് 22ന് ഉദ്ഘാടനം ചെയ്യപ്പെട്ട ക്യാമ്പ് അഞ്ച് ദിവസം നീണ്ടു നില്‍ക്കുമെന്നും 26ന് വ്യാഴാഴ്ച സമാപിക്കുമെന്നും കെ.പി.എഫ് പ്രസിഡന്റ് സുധീര്‍ തിരുനിലത്ത് ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു.

ബഹ്‌റൈന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റല്‍ ജുഫൈറിലെ ഡോക്ടര്‍മാരായ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.ഷെയ്ഖ് സ്വാലഹിന്‍ബക്‌സ്, എന്‍ഡോ ക്രൈനോളജി ആന്‍ഡ് ഡയബറ്റിക് മെഡിസിന്‍ ഡോ. മെഹര്‍ അല്‍ ഷാഹീന്‍, ഓര്‍ത്തോപീഡിക് റീപ്ലേസ്‌മെന്റ് സര്‍ജന്‍ ഡോ. അക്രം അല്‍ ഹസാനി എന്നിവരുടെ സേവനം തികച്ചും സൗജന്യമാണെന്ന് ബി.എസ്.എച്ച്. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ യതീഷ് കുമാര്‍ എടുത്തു പറഞ്ഞു.

മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റര്‍മാരായ ഷാജി പുതുക്കുടി, അഖില്‍ രാജ്, സുജിത് സോമന്‍, രജീഷ്.സി.കെ, സുധീഷ് എന്നിവരും ഭാരവാഹികളായ ജമാല്‍ കുറ്റിക്കാട്ടില്‍, ഫൈസല്‍ പാട്ടാണ്ടി, അഷ്‌റഫ്.പി, ഹരീഷ്.പി.കെ, ശശി അക്കരാല്‍, രക്ഷാധികാരി ഗോപാലന്‍.വി.സി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. മികച്ച രീതിയില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പില്‍ കാര്‍ഡിയാക്, ഡയബറ്റിക്, ഓര്‍ത്തോ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ സവിനേഷ്-35059926, പ്രജിത്-39767389 എന്നിവരെ ബന്ധപ്പെട്ട് അവസരം വിനിയോഗിക്കണമെന്ന് ജനറല്‍ സെക്രട്ടറി ജയേഷ്. വി.കെ അഭ്യര്‍ത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!