മനാമ: കോവിഡ് മഹാമാരി മൂലം മരണപ്പെടുന്നവര്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും സേവനം നടത്തുന്നതിനുവേണ്ടി ബഹ്‌റൈന്‍ കെഎംസിസി, കൊയിലാണ്ടി സി.എച്ച്. സെന്ററിന് എമര്‍ജന്‍സി സര്‍വ്വീസ് വാഹനം നല്‍കി. സി.എച്ച്. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളാണ് താക്കോല്‍ കൈമാറിയത്.
രാപ്പകല്‍ ഭേദമെന്യേ വളണ്ടിയര്‍മാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വര്‍ധിപ്പിക്കാന്‍ ഈ വാഹനം സഹായകരമാവുമെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ഏറ്റവും ഗുണപരമായ സന്ദേശമാണ് നല്‍കുന്നതെന്നും തുടര്‍ന്നും ഈ രംഗത്ത് നന്മ ചെയ്യാന്‍ സി.എച്ച്. സെന്ററിന് സാധിതമാകട്ടെ എന്നും തങ്ങള്‍ പറഞ്ഞു. ഇത്തരം സല്‍പ്രവര്‍ത്തികള്‍ക്കായി സമ്പത്തും സമയവും നിര്‍ലോഭം ചെലവഴിക്കുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും ശ്ലാഘനീയവുമാണെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ആസൂത്രണ സമിതി അംഗമായി തെരഞ്ഞെടുത്ത ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി.പി. ഇബ്രാഹിം കുട്ടിയെ ചടങ്ങില്‍ ആദരിച്ചു. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളുമായി നിലയുറപ്പിച്ച വളണ്ടിയര്‍മാര്‍ക്ക് റാഷിദലി തങ്ങള്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
ടി.ടി. ഇസ്മാഈല്‍, ബഹ്‌റൈന്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട, ഫൈസല്‍ കോട്ടപ്പള്ളി, അലി കൊയിലാണ്ടി, ലത്തീഫ് കായക്കല്‍, മഠത്തില്‍ അബ്ദുറഹിമാന്‍, എന്‍.പി.മമ്മത് ഹാജി, യൂസുഫ് കൊയിലാണ്ടി, ഇസ്ഹാഖ് വില്ല്യാപ്പള്ളി, ടി.പി. മുഹമ്മദലി, ശുഹൈല്‍ അബ്ദുറഹിമാന്‍, അമേത്ത് കുഞ്ഞഹമ്മദ്, ആസിഫ് കലാം, ബി.വി. സെറീന, ജെ.പി.കെ. തിക്കോടി, കെ. എം. നജീബ്, അനസ് ഹബീബ്, ഫൈസല്‍ ഇയ്യഞ്ചേരി, ഏ. അസീസ് മാസ്റ്റര്‍, ടി.വി. അബ്ദുല്‍ലത്തീഫ്, ഷാഹുല്‍ ബേപ്പൂര്‍, അഷ്‌റഫ് പള്ളിക്കര, കെ.പി. മൂസ്സ, ഫാസില്‍ കൊല്ലം, ജാഫര്‍ സഖാഫ്, റഫീഖ് പുത്തലത്ത്, ആരിഫ് മമ്മുക്കാസ്, ഷഹീര്‍ വെങ്ങളം, എം.എ. അബ്ദുല്ല, ടി.കെ. നാസര്‍, കെ.ടി. മുഹമ്മദലി, കെ.പി.സി. ഷുക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.