മനാമ: സമസ്ത ബഹ്റൈന്‍ കൗമാരക്കാരായ പ്രവാസി വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കായി സംഘടിപ്പിക്കുന്ന ടീനേജ് മീറ്റ് നാളെ (30, ശനിയാഴ്ച) കാലത്ത് 10 മണി മുതല്‍ ഉച്ചക്ക് 1മണി വരെ മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
അല്‍ ഫിത്വ്റ – 2019 ത്രൈമാസ കാന്പയിന്‍റെ ഭാഗമായി നടക്കുന്ന ടീനേജ് മീറ്റില്‍ ” കൗമാരവും കാര്യബോധവും” എന്ന വിഷയത്തില്‍ പ്രമുഖ വാഗ്മിയും മനശാസ്ത്രജ്‍ഞനും ട്രൈനറുമായ ഡോ.സാലിം ഫൈസി കൊളത്തൂര്‍ ക്ലാസെടുക്കും.
ടീനേജ് മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 13 മുതൽ 18 വരെ പ്രായമുള്ള ആൺ കുട്ടികളും പെൺകുട്ടികളും Link: https://goo.gl/7GVyTB എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സൗജന്യമായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973-33049112, 35107554 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.