മനാമ: ഇൻസ്പെക്ടർ ജനറൽ മേജർ ജനറൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ ദക്ഷിണ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സന്ദർശിച്ചു. ദക്ഷിണ പോലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ശൈഖ് അബ്ദുള്ള ബിൻ ഖാലിദ് അൽ ഖലീഫ അദ്ദേഹത്തെ സ്വീകരിച്ചു.
സുരക്ഷയുടെ നിലവാരവും പ്രകടനവും പരിശോധിച്ച അദ്ദേഹം മികച്ച സുരക്ഷാ സേവനങ്ങൾ നൽകുന്നതിനും പൊതുസുരക്ഷയും കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള പ്രവർത്തന നടപടിക്രമങ്ങളെക്കുറിച്ചും വിശദീകരിച്ചു.
സന്ദർശനത്തിനൊടുവിൽ, സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും സുരക്ഷാ കേസുകളിലുള്ള ക്രിയാത്മകമായ ഇടപെടലുകൾക്കും ഡയറക്ടറേറ്റിന്റെയും പോലീസ് സ്റ്റേഷനുകളുടെയും പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.