small icons
small icons

ബഹ്‌റൈൻ കേരളീയ സമാജം ‘ശ്രാവണം 2021’; പായസ മത്സരം ഇന്ന്

WhatsApp Image 2021-08-26 at 12.58.00 PM (3)

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ശ്രാവണം 2021 ആറാം ദിവസം നടന്ന പരിപാടികൾക്ക് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള ആശംസകൾ അർപ്പിച്ചുകൊണ്ട് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ഓണപ്പാട്ട്,സമാജം മലയാളം പാഠശാലയിലെ കുട്ടികളുടേയും അദ്ധ്യാപികമാരുടേയും, സമാജം വനിതാ വിഭാഗത്തിൻ്റേയും തിരുവാതിരക്കളികൾ, സിനിമാറ്റിക് ഡാൻസുകൾ എന്നിവ മികവുറ്റതായിരുന്നു എന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

സമാജം ഭരണ സമതി അംഗങ്ങൾ വേദിയിൽ സന്നിഹിതരായിരുന്നു ,കലാ വിഭാഗം സെക്രട്ടറി പ്രദീപ് പത്തേരി നന്ദി പ്രകടിപ്പിച്ച വേദി ബിജു എം.സതീഷ് നിയന്ത്രിച്ചു.

ഓഗസ്റ്റ് 27, വെള്ളിയാഴ്ച രാവിലെ രജിസ്റ്റർ ചെയ്ത സമാജം അംഗങ്ങൾക്കുള്ള പായസവിതരണം നടക്കും,പഴയിടം മോഹനൻ നമ്പൂതിരി നാട്ടിൽ നിന്നും ഓണ്ലൈനിൽ പാചകത്തിനു നേതൃത്വം നൽകും.ശ്രീ ഉണ്ണികൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സമാജത്തിൽ തയ്യാറാക്കുന്ന പായസ വിതരണം രാവിലെ 10.00മണി മുതൽ ആരംഭിച്ചു ഉച്ചക്ക് 1.00 മണിക്ക് അവസാനിക്കും. ഉച്ചക്ക് 3.00 മണിക്ക് പായസ മത്സരവും നടക്കും.

ബഹറൈൻ കേരളീയ സമാജത്തിൻ്റെ ഫേസ്ബുക്ക് പേജിലും സൂം പ്ലാറ്റ് ഫോമിലുമാണ് ആണ് പരിപാടികൾ നടക്കുന്നതെന്നും പരിപാടികൾക്ക് മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും സൂം പ്ലാറ്റ് ഫോമിൽ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണെന്ന് ബി.കെ.എസ് പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ,ഓണാഘോഷ കമ്മിറ്റി കൺവീനർ ദിലീഷ്, ജോയിൻ്റ് കൺവീനർ ആഷ്ലി കുര്യൻ എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!