പ്രഫ.സിദ്ധീഖ്​ ഹസൻ അക്ഷരസൃമതി പ്രകാശനം ചെയ്​തു

IMG-20210826-WA0152

മനാമ: വിദ്യാഭ്യാസ രംഗത്തും, സാമൂഹിക ഉന്നമത്തിനും ഏറെ ശ്രമങ്ങൾ നടത്തുകയും വിജയിപ്പിച്ചെടുക്കുകയും ചെയ്​ത മഹാ വ്യക്​തിത്വമായിരുന്നു മർഹൂം സിദ്ധീഖ്​ ഹസൻ സാഹിബെന്ന്​ അൽ നൂർ ഇൻറർനാഷനൽ സ്​കൂൾ ചെയർമാൻ അലി കെ ഹസൻ അനുസ്​മരിച്ചു. പ്രബോധനം വിശേഷാൽ പതിപ്പായ പ്രഫ. കെ സിദ്ധീഖ്​ ഹസൻ അക്ഷരസ്​മൃതിയുടെ ബഹ്​റൈൻ തല പ്രകാശനം നിർവഹിച്ച്​ സംസാരിക്കുകയായിുന്നു അദ്ദേഹം. ജമാഅത്തെ ഇസ്​ലാമി അമീറായിരിക്കെ ബഹ്​റൈൻ സന്ദർശന വേളയിൽ ദീർഘ സമയം അദ്ധേഹവുമായി സംവദിക്കാനും ആശയങ്ങൾ കൈമാറാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു. കെ എം സി സി ആക്​ടിംഗ്​ പ്രസിഡൻറ്​ ഗഫൂർ കൈപ്പമംഗലത്തിന്​ കോപ്പി നൽകി അക്ഷരസ്​മൃതിയുടെ പ്രകാശനം അലി കെ ഹസൻ നിർവഹിച്ചു. ഫ്രൻറ്​സ്​ സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സുബൈർ എം എം, സോഷ്യൽ വെൽഫയർ അസോസിയേഷൻ പ്രസിഡൻറ്​ ബദറുദ്ദീൻ പൂവ്വാർ എന്നിവർ ചടങ്ങിൽ സംബന്​ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!