ശനിയാഴ്ച രാത്രി ബുർജ് ഖലീഫയെ ഒരു മണിക്കൂർ ഇരുട്ട് പൊതിയും!

burj

ദുബായിലെ ബുർജ് ഖലീഫ എന്ന ആഗോള വിസ്മയ ബിൽഡിംഗ് ശനിയാഴ്ച ( മാർച്ച് 30 ) രാത്രി ഒരു മണിക്കൂർ ഇരുട്ടിനെ പുൽകും . രാത്രി 830 മുതലാണ് ബുർജ് ഖലീഫയെ ഇരുട്ട് വിഴുങ്ങുന്നത് . പേടിക്കേണ്ട . ഇത് അന്താരാഷ്ട്ര ഭൗമ മണിക്കൂർ ആചരിക്കുന്നതിന്റെ ഭാഗമായി പ്രകൃതി സംരക്ഷണ ബോധവൽക്കരണത്തിന്റെ ഭാഗമായി ചെയ്യുന്ന ഇരുട്ടടിയാണ്. പല ബോധവത്കരണങ്ങൾക്കും പൊതുവെ വെട്ടം അടിക്കുന്നതുപോലെ എർത് ഔർ ( ഭൗമ മണിക്കൂർ) എന്ന പ്രചാരണത്തിന് ഇപ്പോൾ ലോകം മുഴുവൻ ‘ഇരുട്ടടി’ ആണ് നൽകുന്നത് .
പ്രകൃതി വിഭവങ്ങൾ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഊർജ്ജ സ്രോതസ്സുകൾ ഇല്ലാതാകുന്ന സാഹചര്യത്തിനെതിരെ ഒരു ബോധവത്കരണമാണ് ഉദ്ദേശിക്കുന്നത് . ഈഫൽ ടവറും സിഡ്‌നി ഓപ്പറ ഹൗസും ബുർജ് ഖലീഫയ്‌ക്കൊപ്പം ഇരുട്ടത്ത് നിൽക്കും .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!