മനാമ: രാജ്യത്ത് ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയർന്ന കോവിഡ് കേസുകൾ സ്ഥിരീകരിച്ച മെയ്, ജൂൺ മാസങ്ങളിൽ ഡെൽറ്റ വകഭേദത്തിൻറെ ആധിപത്യത്തിന് ബഹ്റൈൻ സാക്ഷ്യം വഹിച്ചതായി ഒരു പഠനം വെളിപ്പെടുത്തി. റിസർച്ച് സ്ക്വയറിൽ പ്രസിദ്ധീകരിച്ചതിന്റെ പഠനത്തിൽ ‘കൊവിഡ് -19 വാക്സിനേഷനു ശേഷമുള്ള വിവിധ രോഗങ്ങൾ, കൊവിഡ് -19 വാക്സിനുകൾ, ബഹ്റൈനിലെ വകഭേദങ്ങളുടെ ആവിർഭാവം എന്നിവ മൂലമുണ്ടാകുന്ന രോഗാവസ്ഥയും മരണവും’ എന്നിവയാണ് വിശകലനം ചെയ്തത്. ഈ വർഷം മെയ് 1 മുതൽ ഉണ്ടായ കൊവിഡ് രോഗികളിൽ 50 ശതമാനവും ഈ ഡെൽറ്റ വകഭേദം മൂലമാണ്. ജൂണിലെ എല്ലാ കൊവിഡ് -19 മരണങ്ങൾക്കും ഇത് കാരണമായി.
പഠനങ്ങൾ അനുസരിച്ച്, ഡെൽറ്റ വകഭേദം ഏറ്റവും തീവ്ര പകർച്ചാ ശേഷിയുള്ളതാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യയിലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഇത് അമേരിക്കയിൽ എത്തുന്നതിനുമുമ്പ് യുകെയിലേക്ക് വ്യാപിച്ചു. നിലവിൽ ഏറ്റവും കൂടുതൽ ശക്തികൂടിയ വകഭേദമാണ് ഡെൽറ്റ വകഭേദം.