അരങ്ങുകൾ വിജനമായ മഹാമാരിക്കാലത്ത് ബഹ്‌റൈനോട് വിട പറയാനൊരുങ്ങി പി വി സുരേഷ്

New Project - 2021-08-31T030250.692

മനാമ: പ്രേരണ ബഹ്‌റൈന്റെ സജീവ പ്രവർത്തകനും സാമൂഹ്യ സംസ്കാരിക രംഗത്തെ സാന്നിധ്യവുമായ പി.വി സുരേഷ് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുകയാണ്. ബഹ്‌റൈനിലെ നാടകപ്രവത്തകർക്കിടയിൽ നടനായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച സുരേഷ് പ്രേരണ നാടകക്കളരിയുടെ തുടക്കക്കാരനും ഭാരവാഹിയും കൂടിയായിരുന്നു. അദ്ദേഹം തന്നെ രചന നിർവഹിച്ചു സംവിധാനം ചെയ്ത ”ജിങ്കോ ബി ലോബ”എന്ന നാടകം ബഹ്‌റൈൻ നാടക പ്രേമികളിൽ ഏറെ ശ്രെദ്ധ നേടിയിരുന്നു. കൂടാതെ കെ ടി മുഹമ്മദിന്റെ ”സൃഷ്ടി”, അഹമ്മദ് മുസ്ലിം സംവിധാനം ചെയ്ത ഒ.വി.വിജയൻറെ ചെറുകഥയുടെ നാടകാവിഷ്കാരമായ ”കടൽത്തീരത്ത്” തുടങ്ങിയ നിരവധി നാടകങ്ങളിൽ ബഹ്‌റൈനിലെ അരങ്ങുകളിൽ അദ്ദേഹത്തിലെ പ്രതിഭയുടെ സാന്നിധ്യമുണ്ടായിരുന്നു. അരങ്ങുകൾ വിജനമായ മഹാമാരിയുടെ കാലത്തു ബഹ്‌റൈനോട് വിട പറയുമ്പൊഴും അരങ്ങുകൾ വൈകാതെ വീണ്ടും സജീവമാകുന്ന പ്രതീക്ഷ തന്നെയാണ് മുന്നോട്ടു നയിക്കുന്നത് എന്ന് പ്രേരണ പ്രവർത്തകരുടെ ഒത്തുചേരലിൽ അദ്ദേഹം പറഞ്ഞു. സയാനി മോട്ടേഴ്സിന്റെ സ്പെയർപാർട്സ് ഡിവിഷനിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!