ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക; ബഹ്‌റൈൻ പ്രതിഭ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കമായി

മനാമ: ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ പതിനേഴാമത് ലോകസഭയിലേക്ക് മൽസരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കൺവൻഷനുകൾക്ക് തുടക്കമായി. കാസർക്കോട്, കണ്ണൂർ, വയനാട് എന്നീ മണ്ഡലങ്ങളിലെ LDF കൺവെൻഷൻ 29/3/2019 വെള്ളിയാഴ്ച്ച വൈകുന്നേരം പ്രതിഭ ഹാളിൽവെച്ച് നടന്നു. ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് മഹേഷ് മോറാഴ സ്വാഗതം പറഞ്ഞു. പ്രതിഭാ നേതാവും പ്രവാസികമ്മീഷൻ അംഗവുമായ സുബൈർ കണ്ണൂർ അദ്ധ്യക്ഷതവഹിച്ചു. പ്രതിഭ നേതാവും ലോകകേരളസഭ അംഗവുമായ സി.വി.നാരയണൻ കൺവൻഷൻ ഉദ്ഘാടനം നിർവഹിച്ചു.

പ്രതിഭ വൈസ് പ്രസിഡന്റ് പി.ശ്രീജിത്ത്, ഇടതുപക്ഷ മുന്നണി നേതാക്കളായ ഐ.എൻ.എല്ലിന്റെ മൊയ്തീൻകുട്ടി പുളിക്കൽ, ജലീൽഹാജി, നവകേരളയുടെ നേതാവ് ഷാജി മുതലയിൽ, ജനതാകൾചറൽ നേതാവ് മനോജ് വടകര, സബർമതി കോൺഗ്രസ്സ് നേതാവ് സാം സാമുവൽ, പ്രതിഭ നേതാവ് രാജേഷ് ആറ്റടപ്പ എന്നിവരും സംസാരിച്ചു.

അനിൽ പട്ടുവം നന്ദി പ്രകാശിപ്പിച്ചു. പ്രജിൽ മണിയൂർ, സതീന്ദ്രൻ കൂടത്തിൽ, മിജോഷ് മോറാഴ, അനിൽ കണ്ണപുരം, പപ്പൻ പട്ടുവം എന്നിവർ നേതൃത്വം നൽകി.