മനാമ: ബംഗ്ലാദേശ് ദേശീയ ദിനത്തോടനുബന്ധിച്ച് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഷിഫയില്‍ നടന്ന ക്യാമ്പ് ബംഗ്ലാദേശ് അംബാസഡര്‍ മേജര്‍ ജനറല്‍ (റിട്ട.) കെഎം മൊമിനുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഷിഫ സിഇഒ ഹബീബ് റഹ്മാന്‍ സ്വാഗതം പറഞ്ഞു. എംബസി കോണ്‍സലര്‍ റൊബിയുല്‍ ഇസ്ലാം, ജനറല്‍ ഫിസിഷ്യന്‍മാരായ ഡോ. ഇക്ബാല്‍ ഷഹരിയാര്‍, ഡോ. ഫര്‍സിയ ഹസ്സന്‍, ബംഗ്ലാദേശ് യൂത്ത് ക്ലബ് പ്രതിനിധി സുജന്‍ കരീം എന്നിവര്‍ സംസാരിച്ചു.
മെഡിക്കല്‍ ഡയരക്ടര്‍ ഡോ. ഷംനാദ്, ഡെര്‍മറ്റോളജിസ്റ്റ് ഡോ. ഹരികൃഷ്ണന്‍, ഓര്‍ത്തോപീഡിക് സ്‌പെഷ്യലിസ്റ്റ് ഡോ. ചന്ദ്രശേഖരന്‍ നായര്‍, പീഡിയാട്രീഷ്യന്‍ ഡോ. ഫെറോസ് അഷ്ഫാഖ് ഖാന്‍, ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ. ഫാത്തിമ സുഹ്‌റ, ഡെന്റിസ്റ്റ് ഡോ. അബ്ദുല്‍ ജലീല്‍, ജനറല്‍ ഫിസിഷ്യന്‍മാരായ ഡോ. ഫിറോസ് ഖാന്‍, ജിബി കോശി എന്നിവര്‍ സംബന്ധിച്ചു. അംബാസഡറും ഡോക്ടര്‍മാരും ചേര്‍ന്ന് കേക്ക് മുറിച്ചു.
ബംഗ്ലാദേശ് പൗരന്‍മാര്‍ക്കായായിരുന്നു ക്യാമ്പ്. 500 ഓളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ ജനറല്‍ ഫിസിഷ്യന്‍, ഡെന്റല്‍ കണ്‍സള്‍ട്ടേഷനും ഷുഗര്‍, കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ്, യൂറിക് ആസിഡ് ലാബ് പരിശോധനകളും സൗജന്യമായിരുന്നു.