മനാമ: സിഗരറ്റ് പെട്ടി മോഷ്ടിക്കാൻ വേണ്ടി പ്രവാസി സ്റ്റോർ കീപ്പറെ തെരുവിലൂടെ വലിച്ചിഴച്ചയാൾക്ക് ഏഴ് വർഷം തടവ്. ഈ വർഷം ഏപ്രിൽ 20 ന് നടന്ന ഈ കൈയേറ്റം സമാഹീജിലെ കോൾഡ് സ്റ്റോറിന്റെ സുരക്ഷാ ക്യാമറകളിൽ പതിഞ്ഞിരുന്നു. 31 -കാരനായ ബഹ്റൈനിയെ കഴിഞ്ഞ ദിവസം ക്രിമിനൽ കോടതി കുറ്റക്കാരനെന്ന് കണ്ടെതിയതിനെ തുടർന്ന് ശിക്ഷ വിധിക്കുകയായിരുന്നു.