മനാമ: കൊറിയർ സർവീസ് വഴി ബഹ്റൈനിലേക്ക് അനധികൃതമായി രണ്ട് കിലോ കഞ്ചാവ് ബെഡ് ഷീറ്റിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശിക്ക് അഞ്ച് വർഷം തടവ്. 35 കാരനായ ബംഗ്ലാദേശ് പൗരൻ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയതായി കഴിഞ്ഞ ദിവസം ഹൈ ക്രിമിനൽ കോടതി കണ്ടെത്തിയിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾ അയാൾ നിഷേധിച്ചു. ഏപ്രിൽ 25 -ന് ഒരു സുഹൃത്തിനായുള്ള ഒരു പാക്കേജ് എടുക്കുകയായിരുന്നുവെന്നും അതിനെ പറ്റി യാതൊന്നും അറിയില്ലെന്നും പ്രതി വാദിച്ചു.
അനധികൃത കയറ്റുമതി സംബന്ധിച്ച വിവരങ്ങൾ അധികാരികളെ അറിയിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.