bahrainvartha-official-logo
Search
Close this search box.

അഫ്ഗാനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ

New Project - 2021-09-05T234526.469

മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശാനുസരണം അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തിര ദുരിതാശ്വാസ സഹായം അയയ്ക്കാൻ ഒരുങ്ങി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ രാജാവിൻറെ ജീവ കാരുണ്യ, യുവജന കാര്യങ്ങള്‍ക്കായുള്ള പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ ചുമതലപ്പെടുത്തി.

അന്താരാഷ്ട്ര ഐക്യദാർഢ്യം ഏകീകരിക്കാനും സാഹോദര്യം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ദുരന്തബാധിതർക്കും ദുരിതബാധിതർക്കും ബഹ്‌റൈൻ നൽകുന്ന പിന്തുണ വളരെ വലുതാണ്. രാജാവിൻറെ ഇത്തരം മാനുഷിക സംരംഭങ്ങൾക്ക് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ അഗാധമായ നന്ദി രേഖപ്പെടുത്തി. രാജകീയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള ഫൗണ്ടേഷനിൽ ബഹുമാനം പ്രകടിപ്പിക്കുകയും സർക്കാരിന്റെ പിന്തുണയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാനും ലോകമെമ്പാടും സമാധാനം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ ആശംസിച്ചുകൊണ്ട് ഫൗണ്ടേഷൻ അടിയന്തിര ഭക്ഷണവും മെഡിക്കൽ ഉപകരണങ്ങളും കയറ്റി അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശകാര്യ മന്ത്രി ഡോ അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി രാജകീയ നിർദ്ദേശങ്ങളെ പ്രശംസിച്ചു. ലോകത്ത് ദുരിതമനുഭവിക്കുന്ന ആളുകൾക്ക് മാനുഷിക സഹായം നൽകുന്നതിൽ ഹമദ് രാജാവിന്റെ ആത്മാർത്ഥതയെ പ്രശംസിച്ചു. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ ഫൗണ്ടേഷനുമായി സഹകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ആർഎച്ച്എഫ് സെക്രട്ടറി ജനറൽ ഡോ മുസ്തഫ അൽ സയ്യിദ് രാജാവിന്റെ നിർദ്ദേശങ്ങൾക്ക്ആദരവ് അർപ്പിച്ചു. വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ബഹ്റൈൻ പ്രതിരോധ സേന എന്നിവയുമായി സഹകരിച്ച്‌ കയറ്റുമതി ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!