bahrainvartha-official-logo
Search
Close this search box.

ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളു​ടെ ക​സ്​​റ്റം​സ്​ ക്ലി​യ​റ​ൻ​സ്​ സ​മ​യം 52 മി​നി​റ്റാ​യി കു​റ​ച്ചു

New Project - 2021-09-05T235112.477

മനാമ: സൗ​ദി കോ​സ്​​വേ വ​ഴി ബ​ഹ്​​റൈ​നി​ലേ​ക്കെ​ത്തു​ന്ന ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ ക​സ്​​റ്റം​സ്​ ക്ലി​യ​റ​ൻ​സ്​ സ​മ​യം കു​റ​ക്കാ​ൻ സാ​ധി​ച്ച​താ​യി ക​സ്​​റ്റം​സ്​ വി​ഭാ​ഗം ത​ല​വ​ൻ ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ ഹ​മ​ദ്​ ആ​ൽ​ഖ​ലീ​ഫ വ്യ​ക്​​ത​മാ​ക്കി. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ 757 മി​നി​റ്റു​വ​രെ ഒ​രു വാ​ഹ​ന​ത്തിൻറെ ക്ലി​യ​റ​ൻ​സി​ന്​ വേ​ണ്ടി​യി​രു​ന്നു.

എ​ന്നാ​ൽ, ആ​ഗ​സ്​​റ്റ്​​ ആ​ദ്യ പ​കു​തി​യി​ൽ ഇ​ത്​ 52 മി​നി​റ്റാ​യി കു​റ​ക്കാ​ൻ സാ​ധി​ച്ചു. കോ​സ്​​വേ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യ​തിൻറെ ഭാ​ഗ​മാ​യാ​ണ്​ ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​തെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 2014 മു​ത​ൽ ന​ട​ത്തി​യ ശ്ര​മ​ത്തിൻറെ വി​ജ​യ​മാ​ണ്​ ക്ലി​യ​റ​ൻ​സ്​ സ​മ​യം 52 മി​നി​റ്റി​ലേ​ക്ക്​ കു​റ​ക്കാ​ൻ സാ​ധി​ച്ച​ത്.

ഇ​റ​ക്കു​മ​തി​ക്കാ​ർ, വ്യാ​പാ​രി​ക​ൾ, ക​സ്​​റ്റം​സ്​ ക്ലി​യ​റ​ൻ​സ്​ ഏ​ജ​ൻ​റു​മാ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഇ​ത്​ സാ​ധ്യ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!