രാഹുൽജിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ദക്ഷിണേന്ത്യയിൽ മതേതര ചേരിക്ക് കരുത്ത്‌ പകരും- ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി

രാഹുൽജിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ദക്ഷിണേന്ത്യയിൽ മതേതര ചേരിക്ക് കരുത്ത്‌ പകരുമെന്ന് ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭൂമിശാസ്ത്രപരമായി കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളോട് ചേർന്ന് കിടക്കുന്ന വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ദക്ഷിണേന്ത്യയിൽ ഒന്നാകെ മതേതര, ജനാധിപത്യ ചേരിക്ക് അനുകൂലമായ തരംഗമുണ്ടാക്കും.ഇത് ദക്ഷിണേന്ത്യക്ക് കോൺഗ്രസ് പാർട്ടി നൽകിയ അംഗീകാരമാണ്. കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി ഇരുപത് സീറ്റിലും വിജയിക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. നിർണ്ണായകമായ ഈ തീരുമാനം എടുത്ത എഐസിസി നേതൃത്വം അഭിനന്ദനമർഹിക്കുന്നുവെന്ന് ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡന്റ് ജോജി ലാസർ, ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് എന്നിവർ പറഞ്ഞു.