ബഹ്റൈൻ തെക്കേപ്പുറം റിലീഫ് കമ്മിറ്റിക്ക്‌ പുതിയ നേതൃത്വം

മുഹറഖ്: കോഴിക്കോട് സിറ്റിയിൽ നിന്നുള്ള കുറ്റിച്ചിറക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ തെക്കേപ്പുറം റിലീഫ് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം ബുസൈതീനിൽ വെച്ച് നടന്നു. യോഗത്തിൽ പ്രസിഡണ്ട് ഡി. മിസ്ബാഹ് അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി പി.വി.മൻസൂർ അവതരിപ്പിച്ചു. പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ പി എ വലീദ് നിയന്ത്രിച്ചു.

അടുത്ത രണ്ട് വർഷത്തേക്കുള്ള (2019 – 21 ) ബഹ്റൈൻ തെക്കേപ്പുറം റിലീഫ് കമ്മിറ്റിയുടെ ഭാരവാഹികൾ ഇവരാണ് :

പ്രസിഡണ്ട് : ഡി.മിസ്ബാഹ്

സെക്രട്ടറി : ടി വി നവാസ്

ട്രഷറർ : പി.വി.സമീർ

എക്സികുട്ടീവ് കമ്മിറ്റി: ദിൽഷാദ് , കെ.വി.നിശാബ് , വി.എസ് നൗഷാദ് അലി , പി.വി. ശഹബീസ്, ശിഹാബ് , എസ് വി സിയാദ് , എ.എം അഫ്സൽ , പി ടി ഹാരിസ്

ഫായിസ് നുഹെയിമിന്റെ ഖിറാഅത്തു പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ ട്രഷറർ ഷഹബീസ് സ്വാഗതവും ടി വി നവാസ് നന്ദിയും പറഞ്ഞു. എക്സിക്യുട്ടിവ് അംഗങ്ങളായ ദിൽഷാദ്, അഹമ്മദ് ഫജൽ, വി.ഫാരിസ്, കെ.വി.നിശാബ്, നദീർ മുഹമ്മദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി റിലീഫ് പ്രവർത്തനം ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു.