മനാമ: മുൻകരുതൽ നടപടികൾ പാലിച്ച് മന്ത്രാലയം നിശ്ചയിച്ച പ്രകാരം കഴിഞ്ഞ ദിവസം സ്കൂളുകൾ പുനരാരംഭിച്ചപ്പോൾ 81% വിദ്യാർത്ഥികളും ഹാജരായതായി വിദ്യാഭ്യാസ മന്ത്രി ഡോക്ടർ മജീദ് ബിൻ അൽ നുഐമി പറഞ്ഞു.
നേരിട്ട് ഹാജരാവാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം നൽകാനും പഠന മാർഗങ്ങൾ വൈവിധ്യവത്കരിക്കാനും മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ട്, അതുവഴി എല്ലാ വിദ്യാർത്ഥികൾക്കും ശരിയായ വിദ്യാഭ്യാസം ലഭ്യമാകുമെന്നും അൽ നുഐമി പറഞ്ഞു.
പ്രവേശനോത്സവ ദിനത്തിൽ അദ്ദേഹം നിരവധി സ്കൂളുകൾ സന്ദർശിക്കുകയും നിരവധി വിദ്യാർത്ഥികളെയും ഫാക്കൽറ്റി അംഗങ്ങളെയും കാണുകയും ചെയ്തു.