മനാമ: ബഹ്‌റൈൻ കേരളീയ സമാജം, ബഹ്‌റൈനിലെ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വർഷവും നടത്തിവരുന്ന ദേവ്ജി – ബി കെ എസ് ബാലകലോത്സവം , ഈ വർഷവും ദേശപരിധികളില്ലാതെ ബഹ്‌റൈനിലെ എല്ലാ കുട്ടികൾക്കും പങ്കെടുക്കുവാൻ അവസരമൊരുക്കുന്നു. ഒക്ടോബർ മധ്യത്തോടെ ആരംഭിക്കുന്ന ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിന്റെ രെജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള കാണികളെ മാത്രമേ ദേവ്ജി ബി കെ എസ് ബാലകലോത്സവ വേദികളിൽ അനുവദിക്കുകയുള്ളൂ എന്ന് സമാജം ഭരണ സമിതി അറിയിച്ചു.
ദിലീഷ് കുമാർ ജനറൽ കൺവീനർ ആയ 50 അംഗ കമ്മിറ്റിയാണ് ദേവ്ജി ബി കെ എസ് ബാലകലോത്സവം നടത്തുക. അപേക്ഷാ ഫോമുകളും മറ്റു വിവരങ്ങളും ഉടൻ തന്നെ സമാജം വെബ് സൈറ്റിൽ ലഭ്യമാക്കുമെന്നു സംഘാടകർ അറിയിച്ചു .