അ​ഫ്​​ഗാ​നി​സ്​​ഥാനിലേക്ക്​ വീ​ണ്ടും ജീ​വ​കാ​രു​ണ്യ സ​ഹാ​യ​മെത്തിച്ച് ബഹ്‌റൈൻ

മ​നാ​മ: അ​ഫ്​​ഗാ​നി​സ്​​താ​ന്​ വീ​ണ്ടും ജീ​വ​കാ​രു​ണ്യ സ​ഹാ​യ​വു​മാ​യി റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ. മ​രു​ന്ന്, ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ അ​വ​ശ്യ വ​സ്​​തു​ക്ക​ൾ അ​ട​ങ്ങി​യ ര​ണ്ടാം ഘ​ട്ട സ​ഹാ​യം ക​ഴി​ഞ്ഞ ദി​വ​സം അ​യ​ച്ചു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ഉ​ത്ത​ര​വു​​പ്ര​കാ​ര​മാ​ണ്​ സ​ഹാ​യ സാ​മ​ഗ്രി​ക​ൾ അ​യ​ക്കു​ന്ന​ത്.

ലോ​ക​മെ​ങ്ങു​മു​ള​ള ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന ഹ​മ​ദ്​ രാ​ജാ​വിൻറെ ഉ​ദ്യ​മ​ത്തെ രാ​ജാ​വി​െൻറ ചാ​രി​റ്റി, യു​വ​ജ​ന കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​തി​നി​ധി ശൈ​ഖ്​ നാ​സ​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ പ്ര​കീ​ർ​ത്തി​ച്ചു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പി​ന്തു​ണ​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

അ​ഫ്​​ഗാ​നി​സ്​​താ​ന്​ സ​ഹാ​യം ന​ൽ​കാ​നു​ള്ള ബ​ഹ്​​റൈൻറെ ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ്​ ര​ണ്ടാം ഘ​ട്ട സ​ഹാ​യം അ​യ​ച്ച​തെ​ന്ന്​ ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​സ്​​ത​ഫ അ​ൽ സാ​യി​ദ്​ പ​റ​ഞ്ഞു. ഉ​ട​ൻ​ത​ന്നെ ര​ണ്ട്​ ഷി​പ്​​മെൻറ്​ കൂ​ടി അ​യ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബ​ഹ്​​റൈൻറെ സ​ഹാ​യ​ത്തി​ന്​ അ​ഫ്​​ഗാ​ൻ സ​ർ​ക്കാ​ർ പ്ര​തി​നി​ധി ഹ​മ​ദ്​ രാ​ജാ​വി​ന്​ ന​ന്ദി അ​റി​യി​ച്ചു.