മനാമ: അബൂദബി ആസ്ഥാനമായ വിസ് എയർ അബൂദബി ബഹ്റൈനിലേക്ക് സർവിസ് ആരംഭിച്ചു. അബൂദബി ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് പുറപ്പെട്ട് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആദ്യ വിമാനത്തെ ബഹ്റൈൻ എയർപോർട്ട് കമ്പനി സ്വീകരിച്ചു. അബൂദബിയുടെ രണ്ടാമത്തെ ബജറ്റ് എയർലൈനാണ് ഇത്.
യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ വിമാനയാത്രക്ക് അവസരമൊരുക്കുന്ന പുതിയ സർവിസ് ബഹ്റൈനും മറ്റ് ജി.സി.സി രാജ്യങ്ങളും തമ്മിൽ വ്യോമഗതാഗതം വർധിപ്പിക്കാൻ വഴിയൊരുക്കും. ആദ്യവിമാനത്തിൽ എത്തിയ അബൂദബി സംഘത്തെ ബഹ്റൈൻ എയർപോർട്ട് കമ്പനി സി.ഇ.ഒ മുഹമ്മദ് യുസഫ് അൽ ബിൻഫലാ, ചീഫ് കമേഴ്സ്യൽ ഒാഫിസർ അയ്മൻ സൈനൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് വിസ് എയർ അബൂദബിയിലേക്ക് സർവിസ് നടത്തുന്നത്.മനാമ: അബൂദബി ആസ്ഥാനമായ വിസ് എയർ അബൂദബി ബഹ്റൈനിലേക്ക് സർവിസ് ആരംഭിച്ചു.
അബൂദബി ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് പുറപ്പെട്ട് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആദ്യ വിമാനത്തെ ബഹ്റൈൻ എയർപോർട്ട് കമ്പനി സ്വീകരിച്ചു. അബൂദബിയുടെ രണ്ടാമത്തെ ബജറ്റ് എയർലൈനാണ് ഇത്.
യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ വിമാനയാത്രക്ക് അവസരമൊരുക്കുന്ന പുതിയ സർവിസ് ബഹ്റൈനും മറ്റ് ജി.സി.സി രാജ്യങ്ങളും തമ്മിൽ വ്യോമഗതാഗതം വർധിപ്പിക്കാൻ വഴിയൊരുക്കും. ആദ്യവിമാനത്തിൽ എത്തിയ അബൂദബി സംഘത്തെ ബഹ്റൈൻ എയർപോർട്ട് കമ്പനി സി.ഇ.ഒ മുഹമ്മദ് യുസഫ് അൽ ബിൻഫലാ, ചീഫ് കമേഴ്സ്യൽ ഒാഫിസർ അയ്മൻ സൈനൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് വിസ് എയർ അബൂദബിയിലേക്ക് സർവിസ് നടത്തുന്നത്.