34 കാരനിൽ നിന്നും കോവിഡ് പകർന്നത് 14 കുടുംബാംഗങ്ങൾക്ക്

മനാമ: കുടുംബ സംഗമത്തിലൂടെ 34 കാരനിൽ നിന്ന് മൂന്ന് വ്യത്യസ്ത വീടുകളിലെ 14 പേർക്ക് കോവിഡ് പകർന്നു. ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട സമ്പർക്ക പട്ടികയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 34 കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബങ്ങളിൽ നടത്തിയ പരിശോധനയിലാണ് പിതാവും, ഭാര്യയും, കുട്ടികളും, സഹോദരങ്ങളും അടക്കമുള്ളവർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കണ്ടെത്തിയത്.