മനാമ: അൽ സഖീർ കൊട്ടാരത്തിൽ കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ , മുഹറഖ് ഗവർണറേറ്റിൽ നിന്നുള്ള നിരവധി പൗരന്മാരെ സ്വീകരിച്ചു. രാജാവ് പൗരന്മാരെ സ്വാഗതം ചെയ്യുകയും ബഹ്റൈന്റെ ചരിത്രത്തിലുടനീളം വലിയ വെല്ലുവിളികളെ അതിജീവിച്ച വിജയത്തെ അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു. മുഹറഖ് ഗവർണറേറ്റിലെ എല്ലാ മേഖലകളിലെയും വികസനത്തിനും പുരോഗതിക്കും അവർ രാജാവിന് നന്ദിയും കടപ്പാടും രേഖപ്പെടുത്തി.
ആരോഗ്യരംഗത്തെ മുൻനിരക്കാർക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നൽകുന്ന പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു. കൊറോണ വൈറസിനെതിരെ നാഷണൽ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് ഏർപ്പെടുത്തിയ മുൻകരുതൽ നടപടികളോടുള്ള പൗരന്മാരുടെ പ്രതികരണത്തെ അഭിനന്ദിക്കുകയും അവരുടെ ദേശസ്നേഹവും വിശ്വസ്തതയും ബഹ്റൈൻ രാജ്യത്തിന് മികച്ച വിജയം നേടാൻ സഹായിച്ചുവെന്നും അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു. ബഹ്‌റൈൻ അഫ്ഘാൻ ജനതയ്‌ക്ക് നൽകിയ ദുരിതാശ്വാസ സഹായങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബഹ്‌റൈനികളുടെ പാരമ്പര്യങ്ങളും ധാർമ്മികതയും തലമുറകളായി പൗരന്മാരിലേക്ക് കൈമാറാൻ ഇത്തരം കൂടിച്ചേരലുകൾ അനിവാര്യമാണെന്ന് രാജാവ് പറഞ്ഞു. ബഹ്‌റൈനിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ദാനശീലത്തെയും കാരുണ്യത്തെയും പ്രശംസിച്ചുകൊണ്ട് ദേശീയ ഐക്യദാർഢൃം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു.
ഈ അവസരത്തിൽ ഫാത്തിയ അജ്ലാൻ രാജാവിനു മുന്നിൽ ഒരു കവിത ചൊല്ലി. രാജ്യത്തിന്റെ ആഘോഷ വേളകളിലെല്ലാം അവർ ചൊല്ലുന്ന കവിതകൾ എടുത്തുകാണിച്ചുകൊണ്ട് രാജാവ് അവർക്ക് നന്ദി പറഞ്ഞു. മുഹറഖ് ഗവർണർ പൗരന്മാരുടെ ആശംസകൾ അറിയിക്കുകയും ബഹ്‌റൈൻ രാജ്യം കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കട്ടെയെന്നും അഭിനന്ദിച്ചു. രാജ്യത്തോടും നേതാക്കളോടുമുള്ള വിശ്വസ്തത ഉറപ്പിച്ചുകൊണ്ട് ഗവർണറേറ്റിൽ നിന്നുള്ള സംഘം രാജാവിന് ആയുരാരോഗ്യങ്ങളും ഉന്നതിയും ആശംസിച്ചു.