മനാമ: ഐ .വൈ.സി.സി ബഹ്റൈനും ബി.എം.സി ഗ്ലോബൽ ലൈവും ചേർന്ന് ‘ഓണനിലാവ്’ ഓണാഘോഷം സംഘടിപ്പിച്ചു. ഐ.വൈ.സി.സി കലാവേദി നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. ഐ.വൈ.സി.സി മുൻ പ്രസിഡൻറ് വിൻസു കൂത്തപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അനസ് റഹിം അധ്യക്ഷതവഹിച്ചു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഐമാക്ക് മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഐ.വൈ.സി.സി ആർട്സ് വിങ് കൺവീനർ ഷംസീർ വടകര എന്നിവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി സന്തോഷ് സാനി സ്വാഗതവും നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
