മനാമ: ശസ്ത്രക്രിയ കൂടാതെ സ്തനാർബുദം നീക്കം ചെയ്യുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള പുതിയ ഉപകരണം പുറത്തിറക്കി ബഹ്റൈൻ. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ(KHUH) എൻകോർ എൻസ്പയർ ബ്രെസ്റ്റ് ബയോപ്സി സിസ്റ്റം രാജ്യത്ത് ആദ്യമായിട്ടാണ് പ്രാവർത്തികമാക്കുന്നത്.
അൾട്രാസൗണ്ട് അല്ലെങ്കിൽ എക്‌സ് റേ ഉപയോഗിച്ച് ചുറ്റുമുള്ള ശരീരഭാങ്ങളെ സംരക്ഷിച്ച് സ്തന ഭാഗത്തേക്ക് സൂചി കയറ്റി വളരെ ചെറിയ മുഴകൾ പോലും കണ്ടെത്തുന്നത് ഉപകരണത്തിന്റെ പ്രത്യേകതയാണെന്ന് KHUH കമാൻഡർ മേജർ ജനറൽ ഡോ ശൈഖ് സൽമാൻ ബിൻ അത്തിയത്തല്ല അൽ ഖലീഫ പറഞ്ഞു. സ്തനാർബുദമാണ് ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.