മനാമ: ‘ഭാവി രൂപപ്പെടുത്തുക സ്വപ്നം കാണാൻ ധൈര്യപ്പെടുക’ എന്ന ശീർഷകത്തിൽ ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം മുഹറഖിലെ അല്‍ ഇസ്ലാഹ് സൊസൈറ്റിയില്‍ വെച്ചു വിദ്യാര്ഥികൾക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള പ്രത്യേക കരിയര്‍ ഗൈഡന്‍സ് ട്രെയ്‌നിംഗ് സംഘടിപ്പിച്ചു.
രണ്ട് സെഷനുകളിലായി നടന്ന പരിപാടി രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം പ്രസിഡന്‍റ് ജമാല്‍ മൊഹിയുദ്ധീന്‍ തൃശൂർ പരിപാടി ഉല്‍ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിച്ചു. അനുദിനം മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പരിശീലന ക്യാമ്പുകൾ വളരെയധികം ഗുണം ചെയ്യുമെന്നും കാര്യപരിപാടികൾ വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
എട്ടാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കും , പ്ലസ് ടു പഠനം പൂർത്തിയായവർക്കും അവരുടെ കഴിവുകളും പോരായ്മകളും കണ്ടെത്തി ആവശ്യമായ പാഠ്യപദ്ധതികൾ തിരഞ്ഞെടുക്കുവാനും, ഇന്ത്യയിലും, ബഹ്റയിനിലും, മറ്റു വിദേശ
രാജ്യങ്ങളിലും ഉള്ള തൊഴിൽ സാധ്യതകൾ കണ്ടെത്തുവാനും, അതുപോലെ വിവിധ തരത്തിൽ ഇന്ത്യയിലും, അന്താരാഷ്ട്രാ തലത്തിലുമുള്ള സ്കോളര്‍ഷിപ്പ് ലഭിക്കവാനുള്ള പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉൾകൊള്ളിച്ചുള്ളാതായിരുന്നു പരിപാടി. ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പെടെ നൂറ്റമ്പതോളം പേര് പങ്കെടുത്ത പരിശീലന പരിപാടിയിൽ ബഹറയ്ൻ കിങ്ഡം യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസ്സറും, പ്രശസ്ത ട്രെയ്നറും, കരിയര്‍ ഗൈഡൻസ് വിദഗ്ദ്ധനുമായ ഹബീബ് ഉപ്പിനങ്ങാടി ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
സുബൈർ ഔറംഗബാദ് സ്വാഗതം ആശംസിച്ചു . നവാസ് തമിഴ്നാട്, ആസാദ്, ഇർഷാദ് തുമ്പേ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു . ഇബ്രാഹിം കർണൂൽ നന്ദി പറഞ്ഞു.